This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്

കാര്‍ഷികാവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വായ്പകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായി 1956-ല്‍ നിലവില്‍ വന്ന സ്ഥാപനം. 1931-ല്‍ കേരള കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ലാന്‍ഡ് മോര്‍ട്ട്ഗേജ് ബാങ്ക് എന്ന പേരിലാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. ഫെഡറല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്പെക്സ് ധനകാര്യ സ്ഥാപനമാണിത്. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനുകീഴില്‍ 14 ജില്ലാബാങ്കുകളും താലൂക്ക് തലത്തില്‍ 63 പ്രാഥമിക ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 1984-ലെ ബാങ്ക് ആക്റ്റ് പ്രകാരം ഗ്രാമവികസനത്തിനുവേണ്ടിയുള്ള നിരവധി പദ്ധതികളും ബാങ്ക് നടത്തിവരുന്നു. കാര്‍ഷിക വായ്പയ്ക്കുപുറമേ, കെട്ടിടനിര്‍മാണ വായ്പ ഉള്‍പ്പെടെ സാധാരണ വായ്പകളും ബാങ്ക് നല്‍കുന്നുണ്ട്. നബാര്‍ഡിന്റെ ധനസഹായത്തോടെ ബാങ്ക് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സ്റ്റാഫ് ട്രെയിനിങ് സെന്ററും ഈ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ബാങ്കുകളുടെമേലുള്ള ധനകാര്യനിയന്ത്രണം പൂര്‍ണമായും സംസ്ഥാനതല ബാങ്കില്‍ നിക്ഷിപ്തമാണ്. 1969-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് പ്രകാരമാണ് ഈ ബാങ്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍